തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. എത്രയും വേഗം ഭേദമായി തിരിച്ച് എത്തട്ടെ എന്നാണ് മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രവും മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് മൂന്ന് ആഴ്ചത്തെ ചികിത്സക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോയത്.
അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്ളിനിക്കില്‍ അദ്ദേഹം പരിശോധനകള്‍ക്ക് വിധേയനാവും. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. വിവിധ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ചികിത്സാ ഗവേഷണ സ്ഥാപനമാണ് മയോക്ളിനിക്. മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചിരുന്നു.
താങ്കളുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ; മുഖ്യമന്ത്രിക്ക് ആശംസയുമായി മോഹന്‍ലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്