തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടുത്തം; രോഗികളെ മാറ്റിയത് അതി സാഹസീകമായി; അഗ്നിശമന സേനയുടെ ഇടപെടല്‍ ദുരന്തം ഒഴിവായി

  • Post category:news
  • Reading time:1 min read
You are currently viewing തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടുത്തം; രോഗികളെ മാറ്റിയത് അതി സാഹസീകമായി; അഗ്നിശമന സേനയുടെ ഇടപെടല്‍ ദുരന്തം ഒഴിവായി

തളിപ്പറമ്പ്: ആശുപത്രിയില്‍ തീപിടുത്തം നിരവധി രോഗികളെ മാറ്റി. അഗ്നി ശമന സേനയുടെ അവസരോജിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. അറുപതോളം രോഗികളെയാണ് ലൂര്‍ദ്ദ് ആശുപത്രിയിലും, പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയത്. സംഭവം നടക്കുമ്പോള്‍ ഏകദേശം ഇരുന്നൂറ് രോഗികളും ആശുപത്രിയിലുണ്ടായിരുന്നു. ഫര്‍മസിയില്‍നിന്നും പുക പടര്‍ന്നത് കാരണം ശ്വാസ തടസം സംഭവിച്ചതാണ് രോഗികളെയും മറ്റും പെട്ടന്ന് മറ്റു ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെ ഫര്‍മസിയിലെ നിന്നാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ എസ്.പിയും, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദും സംഭവസ്ഥലത്തെിയിരുന്നു.നാട്ടുകാരുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. കണ്ണൂരില്‍ നിന്നും തളിപ്പറമ്പില്‍നിന്നു മെത്തിയ മൂന്നു യൂണിറ്റ് അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്. ജില്ലയിലെ അന്‍പതിലധികം ആംബുലന്‍സുകള്‍ വിവരമറിഞ്ഞ് എത്തിയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്നും ആശുപത്രിയിലെ രോഗികളെല്ലാം സുരക്ഷിതരാണെന്നും കലക്ടര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇന്നുതന്നെ വിദഗ്ധരെത്തുമെന്ന് കലക്ടര്‍ അറിയിച്ചു.

0Shares