തളിപ്പറമ്പില്‍ ദമ്പതികള്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing തളിപ്പറമ്പില്‍ ദമ്പതികള്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഭാര്യയും ഭര്‍ത്താവും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. തളിപ്പറമ്പ് കൂവോടാണ് സംഭവം. കുവോട് സ്വദേശി സുധീഷും ഭാര്യ തമിഴ്‌നാട് സ്വദേശിനി രേഷ്മയുമാണ് മരിച്ചത്. വീടിന്‍റെ കുളിമുറിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

രേഷ്മയുടെ മൃതദേഹം കഴുത്തില്‍ കയര്‍ കുരുങ്ങി നിലത്ത് കിടന്ന നിലയിലായിരുന്നു. വിവാഹം കഴിഞ്ഞ് എട്ടുമാസമാസമായ ഇരുവരും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares