തലൈവി ഓവിയ… തമിഴ് നായികമാര്‍ ജാഗ്രത ഇതാ ഓവിയ എന്ന പുതിയ ലേഡിസൂപ്പര്‍ താരം ജനിച്ചിരിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing തലൈവി ഓവിയ… തമിഴ് നായികമാര്‍ ജാഗ്രത ഇതാ ഓവിയ എന്ന പുതിയ ലേഡിസൂപ്പര്‍ താരം ജനിച്ചിരിക്കുന്നു

സിനിമകളിലെ അഭിനയത്തിലൂടെ തന്‍റെ കരിയറില്‍ പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കാന്‍ സാധിക്കാതിരുന്ന നടിയാണ് മലയാളിയും, തമിഴ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതുമായ ഓവിയ. ജയ ടി. വിയില്‍ നടത്തുന്ന ബിഗ് ബോസ് പരിപാടിയിലെ മത്സരാര്‍ത്ഥിയായിരുന്ന ഓവിയ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ചാനല്‍ പരിപാടിയില്‍ നിന്നും ഓവിയ പിന്നീട് മാറിയത് ചാനലിന്റെ റേറ്റിംഗിനെ തന്നെ സാരമായി ബാധിച്ചു. ഒടുവില്‍ ആരാധകരുടെ സ്നേഹം കൊണ്ടുള്ള നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് വിശദീകരണവുമായി എത്തേണ്ട അവസ്ഥവരെ വന്നു. ഇത് തമിഴിലെ മുന്‍നിര നായികമാര്‍ക്ക് ഒരു മുന്നറിയിപ്പാണ്. പ്രത്യേകിച്ച് നയന്‍ താരയ്ക്കും തൃഷയ്ക്കും. ജനങ്ങള്‍ തന്നെ എത്രത്തോളം ആരാധിക്കുന്നു എന്നതിനെ സംബന്ധിച്ച് ഓവിയയ്ക്ക് ഇപ്പോള്‍ പൂര്‍ണ്ണമായ ധാരണയുണ്ട്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ശരവണ സ്റ്റോഴ്സിന്റെ ഉദ്ഘാടനത്തിനെത്തിയ ഓവിയയ്ക്ക് ജനങ്ങള്‍ നല്‍കിയത് പ്രമുഖ താരങ്ങളെക്കാള്‍ വരവേല്‍പ്പായിരുന്നു. ഓവിയ വന്നത് മുതല്‍ തലൈവി ഓവിയ എന്ന ആര്‍പ്പുവിളികയായിരുന്നു എല്ലായിടത്ത് നിന്നും കിട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഓവിയയുടെ ഉദ്ഘാടനം തത്സമയം ആരാധകരിലേക്ക് എത്തിയിരുന്നു.എന്നാല്‍ പരിപാടിയ്ക്ക് വേണ്ടി ഓവിയ വാങ്ങിയ പ്രതിഫലത്തിന്റെ തുകയാണ് മറ്റ് നായികമാരെ ഞെട്ടിച്ചിരിക്കുന്നത്. 1.5 കോടി. അന്‍പത് സെക്കണ്ട് പരസ്യത്തിന് 3 കോടി വാങ്ങിയ നയന്‍താര മാത്രമാണ് പരസ്യ രംഗത്ത് ഓവിയയ്ക്ക് മുന്നില്‍.

0Shares