തലസ്ഥാനത്ത് രണ്ടു സി.പി.എമ്മുകാര്‍ക്ക് വെട്ടേറ്റു; പിന്നാലെ കണ്ണൂരിലും തിരുവല്ലയിലും സി.പി.എം – ബി.ജെ.പി സംഘര്‍ഷം

  • Post category:news
  • Reading time:1 min read
You are currently viewing തലസ്ഥാനത്ത് രണ്ടു സി.പി.എമ്മുകാര്‍ക്ക് വെട്ടേറ്റു; പിന്നാലെ കണ്ണൂരിലും തിരുവല്ലയിലും സി.പി.എം – ബി.ജെ.പി സംഘര്‍ഷം

കണ്ണൂര്‍: തിരുവനന്തപുരത്ത് സി.പി.എം – ബി.ജെ.പി സംഘര്‍ഷമുണ്ടായതിന് പിന്നാലെ കണ്ണൂരിലും തിരുവല്ലയിലും ഇരു പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ അഴീക്കോട് ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. വെള്ളക്കല്‍ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറുണ്ടായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജേഷിന് പരിക്കേറ്റു.

തിരുവല്ലയിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകനായ വെണ്‍പാല സ്വദേശി ജോര്‍ജ് ജോസഫിന് വെട്ടേറ്റു. കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ബി.ജെ.പി – സി.പി.എം സംഘർഷത്തില്‍. കരിക്കകത്ത് രണ്ട് സി.പി.എമ്മുകാര്‍ക്ക് വെട്ടേറ്റിരുന്നു. പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിനു നേരെ കല്ലേറുമുണ്ടായതോടെ സംഘർഷാവസ്ഥ രൂക്ഷമായിരുന്നു.

0Shares