കണ്ണൂര്‍: തലശ്ശേരിക്കടുത്ത് റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നും 13 ബോംബുകള്‍ കണ്ടെടുത്തു. ജഗന്നാഥ ടെമ്പിള്‍ ഗേറ്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ബോംബ് കണ്ടെടുത്തത്.

പത്ത് ഐസ്‌ക്രീം ബോംബുകളും സ്റ്റീല്‍ ബോംബുകളും ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂ മാഹി പോലീസ് നടത്തിയ പരിശോധനക്കിടയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണ നടപടികള്‍ ആരംഭിച്ചു.