തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞുങ്ങളും മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞുങ്ങളും മരിച്ചു.

തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് പുന്നോളില്‍ ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു.സഹോദരിമാരും ചെറുമകനുമാണ്‌ മരിച്ചത്. പുന്നോള്‍ പെട്ടിപ്പാലത്തിനടുത്താണ് അപകടമുണ്ടായത്. മാക്കൂട്ടം റസ്റ്റ് ഹൗസിന് സമീപം മണക്കാദ്വീപ് ഹിദായത്തുല്‍ ഇസ്ലാം മദ്രസയ്ക്കു പിറകിലെ ബദരിയ മന്‍സില്‍ നസീമ(50), സഹോദരി മബീന മന്‍സില്‍ സുബൈദ(40), ചെറുമകനായ അയിഹാന്‍(2) എന്നിവരാണ് മരിച്ചത്. റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

0Shares