തലശേരിയില്‍ കുഴല്‍പ്പണവേട്ട; അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing തലശേരിയില്‍ കുഴല്‍പ്പണവേട്ട; അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍

കണ്ണൂര്‍: അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തലശ്ശേരിയില്‍ നിന്ന് ഒരാള്‍ പിടിയില്‍. കോട്ടയംപൊയില്‍ ജംഷീനാസില്‍ മഷഹൂദ് എന്നയാളെയാണ് എ.എസ്പി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 5,28,000 രൂപ പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കായ്യത്ത് റോഡിലെ വീടുകളില്‍ പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

രേഖകള്‍ പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ കുഴല്‍പ്പണ വിതരണ ശൃംഖലയിലെ കണ്ണിയാണെന്നാണ് കരുതുന്നത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കും.

0Shares