
ഇംഗ്ലീഷ് അറിയാമെങ്കിലും നമ്മളൊക്കെ മാതൃഭാഷയ്ക്ക് അപ്പുറത്തേക്ക് മറ്റ് ഏത് ഭാഷ സംസാരിച്ചാലും ശരിക്കുള്ള ഒഴുക്ക് ലഭിക്കാറില്ല. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ഒരാൾ ഒരു സുപ്രഭാതത്തിൽ പഠനമോ പരിശീലനമോ ഇല്ലാതെ വിദേശഭാഷ സംസാരിച്ചു എന്ന് കേൾക്കുമ്പോഴോ? സത്യമാണ് അത് സംഭവിച്ചു. 45 വയസ്സുകാരിയായ മിഷേല്‍ മേയര്‍ എന്ന അമേരിക്കന്‍ യുവതിയാണ് കഴിഞ്ഞദിവസം കടുത്ത തലവേദനയുമായി ഉറങ്ങാന്‍ കിടന്നശേഷം എഴുന്നറ്റപ്പോൾ മുതൽ അന്യ ഭാഷയിൽ സംസാരിക്കുന്നത്. അമേരിക്കയല്ലാതെ മറ്റൊരു രാജ്യവും മിഷേല്‍ സന്ദര്‍ശിച്ചിട്ടില്ല. മിഷേല്‍ താമസിക്കുന്നത് അരിസോണയിലുമാണ്.

മിഷേലിന്റെ ഈ പ്രത്യേക രോഗാവസ്ഥ ഡോക്ടര്‍മാരും സ്ഥിരീകരിച്ചു – ഫോറിന്‍ അക്‌സന്റ് സിന്‍ഡ്രോം ( എഫ്എഎസ്). സ്‌ട്രോക് പോലെയുള്ള രോഗങ്ങളോ തലച്ചോറിന് ഏല്‍ക്കുന്ന കനത്ത ആഘാതങ്ങളോ ആണ് രോഗാവസ്ഥ വരുത്തിവയ്ക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടാഴ്ചയോളം ഐറിഷ്, ഓസ്‌ട്രേലിയന്‍ ഉച്ചാരണങ്ങള്‍ മിഷേല്‍ സംസാരിച്ചപ്പോള്‍. പിന്നെയതു മാറി. രണ്ടുവര്‍ഷത്തോളം പിന്നീട് ബ്രിട്ടീഷ് ഉച്ചാരണമായിരുന്നു. നിരന്തരമായ മൈഗ്രെയിന്‍ കാരണമാകാം മിഷേലിന് രോഗമുണ്ടായതെന്നാണു ഡോക്ടര്‍മാരുടെ നിഗമനം.
