തലപ്പാടിയില്‍ മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഇടി മിന്നലേറ്റായിരിക്കാം മരണമെന്ന് പോലിസ്

  • Post category:news
  • Reading time:1 min read
You are currently viewing തലപ്പാടിയില്‍ മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഇടി മിന്നലേറ്റായിരിക്കാം മരണമെന്ന് പോലിസ്


മംഗളൂരു: തലപ്പാടി സഹകരണ ബാങ്കില്‍ മൂന്നു സെക്യൂരിറ്റി ജീവനക്കാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടേക്കാര്‍ അഗ്രിക്കള്‍ച്ചറല്‍ സര്‍വിസ് ബാങ്കിലെ വരാന്തയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു കെ.സി റോഡ് സ്വദേശികളായ ഉമേഷ്, സന്തോഷ്,സോമനാഥ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഇവരെ ബാങ്ക് അധികൃതര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു.

പോലിസ് കമ്മിഷണര്‍ ടി.ആര്‍ സുരേഷ് അടക്കമുള്ള ഉദ്യോഗസ്ഥരും രാവിലെതന്നെ സ്ഥലത്തെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥമരണകാരണം അറിയാകൂവെന്ന് പോലിസ് അറിയിച്ചു. അതേസമയം കൊലപാതകമല്ലെന്നും പോലിസ് പറയുന്നുണ്ട്.

 

0Shares