തമ്മിടലിക്കുന്നവര്‍ അറിയണം, കാല്‍ ചുവട്ടിലെ മണ്ണാണ് ഒലിച്ചു പോകുന്നത്-എ.കെ ആന്റണി.

  • Post category:news
  • Reading time:1 min read
You are currently viewing തമ്മിടലിക്കുന്നവര്‍ അറിയണം, കാല്‍ ചുവട്ടിലെ മണ്ണാണ് ഒലിച്ചു പോകുന്നത്-എ.കെ ആന്റണി.

തിരുവന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും തമ്മിലടി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗം എ.കെ ആന്റണി. അംഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയില്ലെങ്കില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയില്ലെന്നും ആന്റണി ഓര്‍മിപ്പിച്ചു. നേതാക്കള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി നഷ്ട്‌പ്പെട്ട ജനവിശ്വാസം വീണ്ടെടുക്കണം. തമ്മിലടിക്കുന്ന പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരാന്‍ മടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടാനും ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിക്കാനുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനിരിക്കെയാണ് ആന്റണിയുടെ ഈ പ്രസ്താവന.

0Shares