തിരുവനന്തപുരം: ആക്ഷന്‍ ബ്രഹ്മാണ്ഡ ചിത്രമായ ‘എസ്3(സിങ്കം3)’ യുടെ പ്രചരണാര്‍ത്ഥം തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയും സംവിധായകന്‍ ഹരിയും നാളെ കേരളത്തിലെത്തുന്നു. സൂപ്പര്‍ ഹിറ്റായ സിങ്കം സീരിസിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം.

ശ്രുതിഹാസനും അനുഷ്‌ക ഷെട്ടിയുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. ജനുവരി 26 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രചരണത്തിനാണ് താരം എത്തുന്നത്. നാളെ വൈകിട്ട് 5ന് തൃശ്ശൂര്‍ കരിയച്ചിറ ലീ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തിലെ സ്വീകരണത്തിന് ശേഷം 18ന് തിരുവനന്തപുരം ക്ലാസിക് അവന്യുവില്‍ വച്ച് നടക്കുന്ന ‘സിങ്കം3 കേരള ലോഞ്ചിങ്’ പത്രസമ്മേളനത്തില്‍ പങ്കെടുക്കും.
