തമിഴ് നാട്ടിലേക്ക് ഓട്ടം പോയ ഓട്ടോ ഡ്രൈവര്‍മാരായ രണ്ടു യുവാക്കള്‍ വെട്ടേറ്റ് മരിച്ച നിലയില്‍; കൊലയ്ക്കു പിന്നില്‍ ഈയിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൊടുംക്രിമിനല്‍

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ് നാട്ടിലേക്ക് ഓട്ടം പോയ ഓട്ടോ ഡ്രൈവര്‍മാരായ രണ്ടു യുവാക്കള്‍ വെട്ടേറ്റ് മരിച്ച നിലയില്‍; കൊലയ്ക്കു പിന്നില്‍ ഈയിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൊടുംക്രിമിനല്‍

ഇടുക്കി: തമിഴ് നാട്ടിലേക്ക് ഓട്ടം പോയ ഓട്ടോ ഡ്രൈവര്‍മാരായ രണ്ടു യുവാക്കള്‍ വെട്ടേറ്റ് മരിച്ച നിലയില്‍. മുന്തലില്‍വച്ച് ഇരുവരേയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നാര്‍ എല്ലപ്പെട്ടി കെ.കി. ഡിവിഷന്‍ സ്വദേശികളായ ജോണ്‍പീറ്റര്‍ (19), ശരവണന്‍ (18) എന്നിവരാണ് മരിച്ചത്. തമിഴ് നാട്ടില്‍ നിരവധി കൊലക്കേസില്‍ പ്രതിയായ മണി എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ട ഇരുവരും. തമിഴ്നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോണ്‍ പീറ്റര്‍ ശനിയാഴ്ച രാത്രി എട്ടരയോടെ വീടു വിട്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ദൂരത്തേയ്ക്കുള്ള ഓട്ടമായതിനാല്‍ സുഹൃത്തായ ശ്രാവണിനെ ഒപ്പം കൂട്ടുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന മണി ഒരു കേസില്‍ പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. ഇയാള്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന വിവരമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുനല്‍വേലി സ്വദേശിയും നിരവധി കൊലക്കേസുകളില്‍ പ്രതിയുമാണ് മണി. കൊലക്കേസില്‍ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി എല്ലപ്പെട്ടിയില്‍ തങ്ങിയിരുന്നു എന്നാണ് വിവരം.

 

0Shares