ചെന്നൈ: തമിഴ് സൂപ്പര്‍താരം ധനുഷിനെതിരെ ഗുരുതരമായ ആരോപണവുമായി ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തിക്ക് രംഗത്ത്. കഴിഞ്ഞ ദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുചിത്ര കാര്‍ത്തിക്ക് ട്വിറ്ററിലൂടെ ആരെയും ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സുചിത്രയുടെ ആരോപണം. കഴിഞ്ഞ ആഴ്ച ഒരു പാര്‍ട്ടിക്ക് പോയപ്പോഴായിരുന്നു സംഭവമെന്നും താന്‍ കുടിച്ച മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത ശേഷം തന്നെ ലൈംഗീകമായി ഉപയോഗിച്ചുവെന്നാണ് സുചിത്രയുടെ ട്വീറ്റ്.

എന്നാല്‍ സുചിത്ര തന്നെയാണോ ഇക്കാര്യങ്ങളെല്ലാം പറയുന്നത് എന്ന ഞെട്ടലോടെയാണ് തമിഴ് സിനിമാ ലോകം. അതോ ആരെങ്കിലും സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോയെന്ന സംശയം ഉയരുന്നുണ്ട്. അത്രയ്ക്കും ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് സുചിത്ര ഓരോ ദിവസവും പുറത്ത് വിടുന്നത്. ധനുഷ്, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തായിരുന്നു. പിന്നീടുള്ള ട്വീറ്റുകളില്‍ പാര്‍വ്വതി നായര്‍, അമലാ പോള്‍ തുടങ്ങിയ സെലിബ്രിറ്റി നടിമാരുടെ പേരുകളും സുചിത്ര പറഞ്ഞിട്ടുണ്ട്. പാര്‍വതി നായര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. തമിഴ്നടി സഞ്ജിത ഷെട്ടിയുടേത് എന്ന പേരിലാണ് സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഒരു നഗ്‌നവീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആ വീഡിയോ തന്റേതല്ല എന്ന് പറഞ്ഞ് സഞ്ജിത തന്നെ രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിലൂടെ ഒരു വീഡിയോ സന്ദേശം വഴിയാണ് സഞ്ജിത ആ വീഡിയോ തന്റേതല്ല എന്ന കാര്യം വ്യക്തമാക്കിയത്. റേഡിയോ ജോക്കിയും ഗായികയുമായ സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് കോളിവുഡിന് തന്നെ ഇപ്പോള്‍ തലവേദനയായി മാറിയിരിക്കുകയാണ്.