തമിഴ്‌നാട് രാഷ്ട്രീയ പ്രതിസന്ധി: ശശികലയ്‌ക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കില്ല.

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ്‌നാട് രാഷ്ട്രീയ പ്രതിസന്ധി: ശശികലയ്‌ക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കില്ല.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് ശശികല നടരാജനെ വിലക്കണമെന്ന ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നുള്ള ആവശ്യം സുപ്രീം കോടതി തള്ളി. ഈ സാഹചര്യത്തില്‍ സ്വത്ത് സമ്പാദനക്കേസിലെ വിധി വരുന്നത് വരെ ശശികലയെ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കില്ല.

കോടതി വിധി വരുന്നത് വരെ സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനങ്ങളൊന്നും ഗവര്‍ണര്‍ എടുക്കില്ല എന്നാണ് സൂചന. തമിഴ്‌നാട്ടില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഇന്നലെ പനീര്‍ശെല്‍വവുമായും ശശികലയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്തായാലും ഹര്‍ജിയിന്‍മേലുള്ള കോടതി വിധി വന്നതിനു ശേഷം മാത്രമേ ഗവര്‍ണര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങുകയുള്ളൂ.

0Shares