ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ വഴിത്തിരിവ്. പനീര്‍ സംല്‍വത്തിന്റെ പിറകില്‍ ഡി.എം.കെയാണെന്നാരോപിച്ച് പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങി അണ്ണാ ഡി.എം.കെ നേതാവ് ശശികല. ഇന്നലെ അര്‍ദ്ധരാത്രി എം.എല്‍.എമാരുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്ത ശേഷമാണ് ഈ തീരുമാനം ശശികല മാധ്യമങ്ങളെ അറിയിച്ചത്.

പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ ഒ പനീര്‍ സെല്‍വം രംഗത്തിറങ്ങിയതോടെയാണ് ശശികലയുടെ ഈ തീരുമാനം. തന്നെ നിര്‍ബന്ധിപ്പിച്ച് രാജി വയ്പ്പിച്ചതാണെന്നും അനീതിക്കെതിരെ പോരാടുമെന്നും പനീര്‍ സെല്‍വം അറിയിച്ചു.