ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് അവസാനിക്കാന്‍ സാധ്യത. തമിഴ്‌നാട് ആര് ഭരിക്കും എന്ന കാര്യത്തില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഇന്ന് നിര്‍ണായക തീരുമാനമെടുത്തേക്കും. എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ശശികല നിയോഗിച്ച പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും കഴിഞ്ഞ ദിവസം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തങ്ങളെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പട്ടിക ഇരുവരും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശ്വാസ വോട്ടിന് അവസരം ലഭിക്കണമെന്ന് ഇരുവരും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 234 അംഗ തമിഴ്‌നാട് നിയമ സഭയില്‍ 134 എം.എല്‍.എമാരാണ് .ഐ.എ.ഡി.എം.കെയ്ക്കുള്ളത്. ഇവരില്‍ ഭൂരിപക്ഷവും ശശികലയ്‌ക്കൊപ്പമുള്ളവരാണ്.