ചെന്നൈ: തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്ന് തമിഴ്‌നാട്ടിലെത്തും. തുടര്‍ന്ന് ശശികലയുമായും പനീര്‍ശെല്‍വമായും ഗവര്‍ണര്‍ കൂടിക്കാഴ്ച്ച നടത്തും. തമിഴ്‌നാട്ടിലെ പ്രശ്‌നത്തില്‍ ഇടപെടലുകള്‍ നടത്തും എന്ന് ഇന്നലെ തന്നെ ഗവര്‍ണര്‍ അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് മുംബൈയിലുള്ള അദ്ദേഹം തമിഴ്‌നാട്ടിലേക്ക് തിരിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ എത്തിയാല്‍ ഉടന്‍ അധികാരത്തിലേറാനുള്ള അനുമതി തേടാനാണ് ശശികല ശ്രമിക്കുന്നത്. എന്നാല്‍ തന്റെ രാജി പിന്‍വലിക്കാന്‍ കാവല്‍ മുഖ്യമന്ത്രിയായ ഒ. പനീര്‍ ശെല്‍വം നീക്കം നടത്തുകയാണ്.