ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കരുണാനിധിയുടെ നില അതീവ ഗുരുതരവാസ്ഥയില്‍ തുടരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി പൊതു പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഗോപാലപുരത്തുള്ള വസതിയില്‍ തന്നെയാണ് കരുണാനിധി ചികിത്സയില്‍ കഴിയുന്നത്. കാവേരി ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. മൂത്രാശത്തിലെ അണുബാധയും ഒപ്പം പനിയുമാണ് കരുണാനിധിക്ക് ഉള്ളത്.അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു കരുണാനിധി.
ഡി.എം.കെയുടെ പ്രസിഡന്റായി കലൈഞ്ജര്‍ കരുണാനിധി അന്‍പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ദിവസം കൂടിയാണ് ഇന്ന്. കരുണാനിധി രാജ്യത്തെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവ് കൂടിയാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തെ കാണാനായി വസതിയില്‍ എത്തിച്ചേര്‍ന്നു. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. വീട്ടില്‍ എത്തിയ പനീര്‍ശെല്‍വവും മന്ത്രിമാരും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത് കരുണാനിധി തിരിച്ചവരുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കരുണാനിധിയുടെ നില ഗുരുതരവസ്ത്ഥയില്ലെന്ന് ഡോക്ടര്‍മാര്‍