ചെന്നൈ: കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. പി. രമ മോഹന റാവുവിന്റെ ചെന്നൈ അണ്ണാ ശാലയിലുള്ള വസതിയില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് രാവിലെ മുതല്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധന തുടങ്ങിയത്. ഇതിനുശേഷമാണ് സെക്രട്ടറിയുടെ ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ കള്ളപ്പണം കണ്ടെത്തിയിരുന്നു. ശേഖര്‍ റെഡി, ശ്രീനിവാസ റെഡി എന്നിവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍, രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ഇവര്‍ക്കുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചീഫ് സെക്രട്ടറിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതെന്നാണ് വിവരം.
