ചെന്നൈ: ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വിശ്വാസ വോട്ടു തേടി പളനി സാമി. നാളെ രാവിലെ 11 നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. അതോടെ ഒപ്പമുള്ളവരെ കൂടെ നിര്‍ത്താന്‍ പളനി സാമിയും കൂടുതല്‍ പേരെ ഒപ്പം ചേര്‍ക്കാന്‍ പനീര്‍ശെല്‍വവും തീവ്രശ്രമം തുടങ്ങി. പളനി സാമിയുടെ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ എം.എല്‍.എമാരും കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് തന്നെയാണ് പോയത്. ശശികല ക്യാംപില്‍ ആശങ്കയുണ്ടെങ്കിലും പനീര്‍സെല്‍വം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാകുമെന്ന കണക്കൂകൂട്ടലിലാണ് അവര്‍.

നിലവില്‍ പനീര്‍സെല്‍വത്തിന് പത്ത് എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ശശികല ക്യാമ്പിലെ 124 എം.എല്‍.എ മാരില്‍ 117 എം.എല്.എമാരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുള്ളൂ. ശശികല ക്യാമ്പില്‍ നിന്ന് ഇനിയൊരു പത്തു പേരെ കൂടി പക്ഷം ചേര്‍ക്കാനായാല്‍ പനീര്‍ ശെല്‍വത്തിന് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയും. പുതിയ സര്‍ക്കാരുണ്ടാക്കാനായില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പിലേക്കു കാര്യങ്ങള്‍ എത്തിക്കാന്‍ ഇതു വഴി പനീര്‍ശെല്‍വത്തിന് സാധിക്കും.
