തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി: ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി: ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതി ഗതികളെക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. വി.കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിനെതിരായുള്ള വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളതെന്നും സൂചനയുണ്ട്. ശശികല പ്രതിയായ സ്വത്ത് കേസിലെ തത്സ്ഥിതി എന്തെന്ന് അന്വേഷിക്കുക, എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലുള്ള പ്രധാന കാര്യങ്ങള്‍. അതേസമയം ഗവര്‍ണര്‍ പുതിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് അയച്ചില്ല എന്നാണ് രാജ്ഭവന്‍ അധികൃതര്‍ അറിയിച്ചത്. തമിഴ്‌നാട്ടിലെ ക്രമസമാധാന നില ഭദ്രമാക്കാന്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കാന്‍ നീക്കമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.

0Shares