അനധികൃത സ്വത്ത് സമ്പാദനക്കേസ്സിലെ വിചാരണക്കോടതിയുടെ ശിക്ഷാ വിധി സുപ്രീം കോടതി ശരി വച്ചതോടെ ശശികല കോടതിയില്‍ കീഴടങ്ങി. ഇന്നും കൂടിമാത്രമേ ശശികലയ്ക്ക് കീഴടങ്ങാനുള്ള സമയം കോതി അനുവദിച്ചിരുന്നുള്ളു. ഇതിന്റെ കാലാവധി നീട്ടികിട്ടാന്‍ കഠിനമായി പരിശ്രമിച്ചെങ്കിലും കോടതി ശശികലയുടെ ആവശ്യം തള്ളി. ഇതേ തുടര്‍ന്നാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ ശശികല കീഴടങ്ങാനെത്തിയത്. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് കോടതി പരിസരത്ത് ഒരുക്കിയിട്ടുള്ളത്.

നാലു വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശശികലയ്ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ. ഇതോടെ അധികാരത്തിലേറാനുള്ള ശശികലയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയായി. പരപ്പന അഗ്രഹാര ജയിലില്‍ തന്നെയാണ് ശശികലയെ പാര്‍പ്പിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വനിതകള്‍ക്കായുള്ള ഏഴാം ബ്ലോക്കിലാണ് ശശികലയ്ക്കായുള്ള സെല്‍ തയ്യാറാക്കിയിരിക്കുന്നത്. ഒറ്റയ്ക്കുള്ള സെല്ലാണ് ശശികലക്ക് നല്‍കുന്നതെങ്കിലും പ്രത്യേക സൗകര്യങ്ങളൊന്നും അവര്‍ക്ക് നല്‍കില്ലെന്ന് കര്‍ണ്ണാടക ജയില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.