തമിഴ്‌നാടിനെ നയിക്കാന്‍ പളനി സ്വാമി.

  • Post category:news
  • Reading time:1 min read
You are currently viewing തമിഴ്‌നാടിനെ നയിക്കാന്‍ പളനി സ്വാമി.

ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. തമിഴ്‌നാട് മുഖ്യമന്ത്രിയായി നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനി സ്വാമി ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. പളനിസ്വാമിയെ മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. പനീര്‍ശെല്‍വവും പാണ്ഡ്യ രാജനും ഒഴികെ മറ്റുള്ള മന്ത്രിമാരെല്ലാവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ച്ചയിലണ് പളനി സ്വാമിയെ ഗവര്‍ണര്‍ മുഖ്യമന്ത്രിയായി ക്ഷണിച്ചത്. ഇന്ന് വൈകീട്ട് നാല് മണിക്കാണ് പളനിസ്വാമിയുടെ സത്യപ്രജ്ഞ.

0Shares