
തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.വാളയാർ അണക്കെട്ടിന്റെ ഷട്ടറുകൾ 45സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. ഇതോടെ പുഴയില്‍ നീരൊഴുക്ക് കൂടി. ഇതോടെ പാലക്കാട് നഗരത്തില്‍ നിന്ന് മലമ്പുഴയിലേക്കുള്ള പ്രധാന പാതയായ മുക്കൈ പാലത്തില്‍ വെള്ളം കയറി.

അതേസമയം മലമ്പുഴ ഡാമിലെ വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമെടുത്തു. നാല് ഷട്ടറുകള്‍ 2-3 സെന്റിമീറ്റര്‍ വരെ വെള്ളിയാഴ്ച രാവിലെ തുറക്കും. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
