ചെന്നൈ: തമിഴ്നാട്ടില്‍ 18 എം.എല്‍.എ മാരുടെ അയോഗ്യതാ കേസില്‍ ടി.ടി.വി ദിനകരന് തിരിച്ചടി. 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ടിടിവി ദിനകരന്‍ പക്ഷത്തെ എം.എല്‍.എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഇ.പി.എസ് സര്‍ക്കാരിന് തല്‍ക്കാലം ആശ്വാസം നല്‍കുന്നതാണ് കോടതി വിധി. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്. സ്പീക്കറുടെ നടപടി റദ്ദാക്കണമെന്ന എം.എല്‍.എമാരുടെ ഹര്‍ജി കോടതി തള്ളി. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കര്‍ പി ധനപാല്‍ ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ അയോഗ്യരാക്കിയത്.
കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദറും വിയോജിച്ചു. തുടര്‍ന്ന് കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തുകയായിരുന്നു. ജൂണ്‍ 14 നാണു മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് എം.സുന്ദറും വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചത്. സ്പീക്കര്‍ പി.ധനപാലിന്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചപ്പോള്‍, ജസ്റ്റിസ് സുന്ദര്‍ വിധിച്ചതു സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു. മൂന്നാം ജഡ്ജിക്കു കേസ് വിടാനും അതുവരെ തല്‍സ്ഥിതി തുടരാനും അന്നു ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.
തമിഴ്നാട്ടിലെ 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ മദ്രാസ് ഹൈക്കോടതി; ടി.ടി.വി ദിനകരന് തിരിച്ചടി