
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച് കേരളാ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്.വെള്ളം ആവശ്യമായിട്ടും അത് നിരസിച്ച തമിഴ് നാട് സർക്കാരിനെതിരെ ജനരോക്ഷം നിറയുകയാണ്. മോദിയുടെ രീതിയിൽ പെരുമാറരുതെന്നാണ് ജനങ്ങൾ പ്രതികരിക്കുന്നത്

തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കു ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരളത്തിന്‍റെ സഹായ വാഗ്ദാനം.
അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഡി.എം.കെയുടെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തുവന്നു. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കേരളത്തിന്‍റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
