ചെന്നൈ: രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് ആനയിച്ച് തമിഴ് ജനത. അരക്ഷിതത്വത്തിലേക്ക് നീങ്ങുന്ന തമിഴ് രാഷ്ട്രീയത്തിലേക്ക് തമിഴ് മന്നന്‍ രജനീകാന്ത് വരണമെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് തമിഴ്‌നാട്ടുകാര്‍ ആവശ്യപ്പെട്ടത്. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കെയാണ് മുഖ്യമന്ത്രിയാവണമെന്ന ആവശ്യവും ശക്തമാകുന്നത്. രജനി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അതേസമയം ‘പവര്‍’ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ രാഷ്ട്രീയ അധികാരമല്ല, ആത്മീയ ശക്തിയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന വിശദീകരണവുമായി രജനീകാന്ത് രംഗത്ത് വന്നിരുന്നു.
