തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നു, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി: എം.എം മണി.

  • Post category:news
  • Reading time:1 min read
You are currently viewing തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നു, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി: എം.എം മണി.

തിരുവനന്തപുരം: ഇടുക്കിയില്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. താന്‍ പറഞ്ഞതൊക്കെയും ആളുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഇതൊന്നും കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ട എന്നും എം.എം മണി. സമരപ്പന്തലില്‍ പോയി താന്‍ മാപ്പു പറയണമെന്ന സമരക്കാരുടെ ആവശ്യം നടക്കില്ലെന്നും പാര്‍ട്ടിപറഞ്ഞാല്‍ മാത്രമേ രാജി വയ്ക്കുകയുള്ളൂവെന്നും മണി പറഞ്ഞു.

സമരത്തിന് അവരെ ഇരുത്തിയവര്‍ തന്നെ സമരം അവസാനിപ്പിക്കാന്‍ പറയട്ടെയെന്നും മണി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. എത്രനാറ്റിച്ചാലും അതിന് മുകളിലായിരിക്കും താന്‍ നില്‍ക്കുന്നത് എന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

0Shares