
ആലപ്പുഴ: ഫേസ്ബുക്കില്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരേ പരാതിയുമായി ആലപ്പുഴ ജില്ലാ കലക്‌ടര്‍ ടി. വി അനുപമ. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ഇത്തരം പേജുകള്‍ ക്രിയേറ്റ് ചെയ്‌തിട്ടുള്ളതെന്നാരോപിച്ച് കലക്‌ടര്‍ ഫേസ്ബുക്ക് അധികൃതര്‍ക്ക് പരാതി നലകി. ഔദ്യോഗിക പരിപാടികളുടെ ചിത്രങ്ങളടക്കം വ്യാജ പേജുകളിലുണ്ട്.

18000 മുതല്‍ 77000 പേര് വരെ ലൈക്ക് ചെയ്‌തിട്ടുള്ള മൂന്ന് വ്യാജ അക്കൗണ്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഡിസ്‌ട്രിക്‌ട് കലക്‌ടര്‍ ആലപ്പുഴ എന്നതാണ് ഔദ്യോഗിക പേജെന്നും മറ്റ് പേജുകളൊന്നും തനിക്കില്ലെന്നും കലക്‌ടര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
