തന്റെ നിയമനം വൈകിപ്പിക്കുന്നതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനൊരുങ്ങി ടി.പി. സെന്‍കുമാര്‍

  • Post category:news
  • Reading time:1 min read
You are currently viewing തന്റെ നിയമനം വൈകിപ്പിക്കുന്നതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനൊരുങ്ങി ടി.പി. സെന്‍കുമാര്‍

തിരുവനന്തപുരം സുപ്രീംകോടതി വിധി വൈകിപ്പിക്കുന്നതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനൊരുങ്ങി ടി.പി. സെന്‍കുമാര്‍.ഡി.ജി.പി നിയമനം സര്‍ക്കാര്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുന്നതാണ് എന്ന് കാണിച്ചാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കുന്നത്.ടി.പി. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിയമനം വൈകിപ്പിക്കരുതെന്ന് കോടതി നിയമോപദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി വെള്ളിയാഴ്ച്ച സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ സെന്‍കുമാറിന് അനുകൂലമായി വന്ന സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍, അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടി. അതേസമയം സര്‍ക്കാരിന്റെ ഉത്തരവ് കാത്തിരിക്കുകയാണെന്നും പോലീസ് തലപ്പത്ത് അനിശ്ചിതത്വമില്ലെന്നും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ പ്രതികരിച്ചു.

0Shares