കൊച്ചി: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം എന്താണെന്ന് വെളിപ്പെടുത്തി യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിക്കൊപ്പം അഭിനയിക്കുക എന്നതാണ് ആ സ്വപ്‌നമെന്ന് ദുല്‍ഖര്‍ തുറന്നു പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിലും അത് ഉടനെയെന്നും നടക്കാന്‍ സാധ്യതയുള്ളതായി കാണുന്നില്ല എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. അത്യാധുനിക സംവിധാനങ്ങളോടു കൂടി ബംഗളുരുവില്‍ ആരംഭിച്ച ‘ദ ഹാര്‍ട്ട് സെന്ററി’ന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മമ്മൂട്ടിയും ദുല്‍ഖറും. മമ്മുട്ടിയാണ് ദ ഹാര്‍ട്ട് സെന്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.

പുതിയ ചിത്രം ‘ജോ മോന്റെ സുവിശേഷങ്ങള്‍’ക്ക് മികച്ച പ്രതികരണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രേക്ഷകര്‍ ഇഷ്ട്‌പ്പെടുന്ന കുടുംബ ചിത്രത്തില്‍ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. 2012 ല്‍ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’യിലൂടെയാണ് ദുല്‍ഖര്‍ മലയാള ചലച്ചിത്ര വേദിയിലെത്തിയത്.
