കൊച്ചി: പൃഥ്വിരാജിന്റെ ഇംഗ്ലീഷ് സ്റ്റാറ്റസ് വായിക്കാന്‍ പാവപ്പെട്ട ആരാധകര്‍ക്ക് ഡിക്ഷണറി ഉപയോഗിക്കേണ്ടി വരും. അതിനാല്‍ തന്നെ പൃഥ്വി ഇംഗ്ലീഷില്‍ എന്ത് സ്റ്റാറ്റസ് ഇട്ടാലും കളയാക്കി കൊണ്ട് പുറകെ ട്രോളര്‍മാരുമെത്തും. പതിവുപോലെ കഴിഞ്ഞ ദിവസം പൃഥ്വി ഇട്ട ഇംഗ്ലീഷ് സ്റ്റാറ്റസിന്റെ തര്‍ജ്ജിമ ചെയ്ത മലയാളം കണ്ടാല്‍ നമ്മള്‍ ചിരിച്ചു മണ്ണുകപ്പും. സ്റ്റാറ്റസ് തര്‍ജ്ജിമ ചെയ്ത ട്രോള്‍ പോസ്റ്റ് ചെയ്തത് കണ്ട സാക്ഷാല്‍ പൃഥ്വി തന്നെ ഒന്നു ഞെട്ടി പിന്നെയൊരു പൊട്ടിച്ചിരിയും. തിരകഥാകൃത്തായ അഖില്‍ പോള്‍ ആണ് പൃഥ്വിക്ക് വാട്‌സാപ്പിലൂടെ ഈ ട്രോള്‍ അയച്ചു കൊടുത്തത്.

