തന്നെ സ്വാധീനിക്കാനായി ശ്രമം നടത്തുന്നു;വെളിപ്പെടുത്തലുമായി സുപ്രീംകോടതി ജഡ്ജി ഇന്ദിരാ ബാനര്‍ജി

  • Post category:news
  • Reading time:1 min read
You are currently viewing തന്നെ സ്വാധീനിക്കാനായി ശ്രമം നടത്തുന്നു;വെളിപ്പെടുത്തലുമായി സുപ്രീംകോടതി ജഡ്ജി ഇന്ദിരാ ബാനര്‍ജി

ന്യൂഡല്‍ഹി: തന്നെ സ്വാധീനിക്കാനായി ശ്രമം നടന്നതായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ വെളപ്പെടുത്തല്‍. ഹോട്ടല്‍ റോയല്‍ പ്ലാസയുമായി ബന്ധപ്പെട്ട കേസില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി ഓപ്പണ്‍ കോടതിയില്‍ ജസ്റ്റീസ് വെളിപ്പെടുത്തി. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും അരുണ്‍ മിശ്രയും ചേര്‍ന്ന ബെഞ്ച് ആഗസ്റ്റ് 30ന് കോടതി നമ്പര്‍ എട്ടില്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി വെളിപ്പെടുത്തല്‍ നടത്തിയത്. ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമം കോടതിയെ അപമാനിക്കുന്നതാണെന്ന് ജസ്റ്റീസ് മിശ്ര പറഞ്ഞു.എന്നാല്‍ ഇക്കാര്യം മറ്റുള്ളവരും ഉപയോഗിക്കുമെന്നതിനാല്‍ കേസ് കേള്‍ക്കുന്നതില്‍നിന്നു പിന്‍മാറരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു. കോടതിയെ സ്വാധീനിക്കുന്ന ഏതൊരു ശ്രമവും ഗൗരവകരമായി കാണപ്പെടുമെന്ന് ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. ഫോണിലൂടെയാണു ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതെന്നാണ് സൂചന. ആരാണു ഫോണ്‍ ചെയ്തതെന്നോ എന്തായിരുന്നു വാഗ്ദാനമെന്നോ ജഡ്ജി വെളിപ്പെടുത്തിയില്ല. കേസ് വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവച്ചു. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിരാ ബാനര്‍ജി അടുത്ത കാലത്താണ് സുപ്രീം കോടതി ജഡ്ജിയായത്.

0Shares