തന്നെ ശല്യം ചെയ്ത യുവാവിന് നേര്‍ക്ക് യുവതിയുടെ ആസിഡ് ആക്രമണം

  • Post category:news
  • Reading time:1 min read
You are currently viewing തന്നെ ശല്യം ചെയ്ത യുവാവിന് നേര്‍ക്ക് യുവതിയുടെ ആസിഡ് ആക്രമണം

ഉത്തര്‍പ്രദേശില്‍ ശല്യം ചെയ്ത യുവാവിന് നേര്‍ക്ക് യുവതിയുടെ ആസിഡ് ആക്രമണം. ഇരുപതുകാരിയാണ് ഇരുപത്തിനാല് വയസ്സുള്ള യുവാവിന് നേര്‍ക്ക് ആക്രമണം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം നടന്നത്. ആസിഡ് ആക്രമണത്തില്‍ ഇയാളുടെ കഴുത്തിലും പുറംഭാഗത്തും നെഞ്ചിലും ഇടതു തോളിലും പൊളളലേല്‍ക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ ലക്‌നൗവിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മൊറോവാന്‍ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ഗോദാമാവ് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. യുവാവിന്‍റെ പ്രണയാഭ്യര്‍ത്ഥനയോട് പെണ്‍കുട്ടി പ്രതികരിക്കാന്‍ തയ്യാറല്ലായിരുന്നുവെന്നും അതിനാല്‍ യുവാവ് നിരന്തരം പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നുവെന്നുമാണ് പോലീസ് ഓഫീസര്‍ രാജേന്ദ്ര റജാവാത്ത് വ്യക്തമാക്കിയത്. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചതിന് ശേഷം അന്വേഷണം നടത്തി കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

0Shares