കൊച്ചി: സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന്റെ വാര്‍ത്ത ലോകം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈയിടെ ഉണ്ടായ വാഹനാപകടത്തില്‍ സംശയം പ്രകടിപ്പിച്ച് ഹനാന്‍. തന്നെ മനപൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്നു സംശയമുണ്ടെന്നാണ് ഹനാന്റെ ആരോപണം. അപകടം നടന്ന ഉടനെ ഒരു ഓണ്‍ലൈന്‍ മാധ്യമം എക്സ്‌ക്യൂസിവ് എന്നു പറഞ്ഞ് വേദനയില്‍ പുളയുന്ന തന്റെ വീഡിയോയെടുത്തു.
അപകടം നടന്നത് രാവിലെ ആറു മണിയ്ക്ക് ശേഷമാണ്. ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഈ സ്ഥലത്തെങ്ങനെ എത്തിയെന്നും അറിയില്ല. ഇപ്പോഴും അവര്‍ എന്നെ ശല്യം ചെയ്യുകയാണെന്നും ഹനാന്‍ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയകരമാണ്.പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയുകയാണ്. താന്‍ സീറ്റ് ബല്‍റ്റിട്ടിരുന്നില്ലെന്നും ഉറങ്ങുകയായിരുന്നുവെന്നും ഹനാന്‍ പറഞ്ഞു. ഇപ്പോള്‍ മെഡിക്കല്‍ട്രെസ്റ്റ് ആശുപത്രിയിലാണ് ഹനാന്‍. ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്നെ കാണാന്‍ വാപ്പ വന്ന സന്തോഷത്തിലാണ് ഹനാന്‍ ഇപ്പോള്‍ .
തന്നെ മനപൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയമുണ്ട്; ഡ്രൈവറിൻ്റെ പെരുമാറ്റത്തിലും പൊരുത്തക്കേടുണ്ട്. ഹനാന്‍ പറയുന്നു..