തന്ത്രിമാരെ അടച്ചാക്ഷേപിച്ച് മന്ത്രി ജി സുധാകരന്‍; കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ല; സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിൻ്റെ അന്തിമ മണിമുഴക്കത്തിന് ആരംഭംകുറിച്ചിരിക്കുകയാണെന്നും മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing തന്ത്രിമാരെ അടച്ചാക്ഷേപിച്ച് മന്ത്രി ജി സുധാകരന്‍; കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ല; സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിൻ്റെ  അന്തിമ മണിമുഴക്കത്തിന് ആരംഭംകുറിച്ചിരിക്കുകയാണെന്നും മന്ത്രി

ആലപ്പുഴ: ശബരില തന്ത്രിക്കെരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി ജി.സുധാകരന്‍. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു. ‘തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്. അയ്യപ്പനോട് കൂറുള്ളവര്‍ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ല. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്ന കാര്യം സംശയമാണ്’ – മന്ത്രി സുധാകരന്‍ പറഞ്ഞു. വില്ലുവണ്ടിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലത്തെ സമര വേദിയാക്കാനാവില്ല. സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അന്തിമ മണിമുഴക്കത്തിന് ആരംഭംകുറിച്ചിരിക്കുകയാണ് കേരളത്തിലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

0Shares