തനിക്ക് സുനിയെ അറിയില്ല; പോലിസ് പറയുമ്പോഴാണ് അത് സുനിയെന്ന് മനസിലായതെന്ന് നാദിര്‍ഷ

  • Post category:news
  • Reading time:1 min read
You are currently viewing തനിക്ക് സുനിയെ അറിയില്ല; പോലിസ് പറയുമ്പോഴാണ് അത് സുനിയെന്ന് മനസിലായതെന്ന് നാദിര്‍ഷ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി നാലര മണിക്കൂറിലധികം സമയം ചോദ്യം ചെയ്തു. തന്റെ നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. സുനില്‍കുമാറുമായി നേരിട്ട് തനിക്ക് പരിചയവുമില്ല. സുനി തന്നെ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുമ്പോഴാണ് അറിയുന്നതെന്നും ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നുവെന്നും നാദിര്‍ഷ വ്യക്തമാക്കി. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ സെറ്റിലെത്തി സുനി തനിക്ക് പണം നല്കിയെന്ന ആരോപണം നാദിര്‍ഷാ നിഷേധിച്ചു. താനും ദിലീപും നിരപരാധികളാണ്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച പൊലീസിനു മുന്നില്‍ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു ചോദ്യം ചെയ്തിരുന്നില്ല.ഈ സാഹചര്യത്തില്‍ ഞായറാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ നാദിര്‍ഷായോട് അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. കേസിലെ പ്രധാന തൊണ്ടിയായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണു പൊലീസ്.അതേസമയം യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. കേസില്‍ ഏപ്രില്‍ 17ന് അന്വേഷണ സംഘം ആദ്യ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ റിമാന്‍ഡ് ഒഴിവാക്കണമെന്നു ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ കുടുക്കിയതാണെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ഹര്‍ജിയിലുണ്ട്. അതേസമയം നാദിര്‍ഷായെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

0Shares