
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്ന ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ തള്ളിയതിനെതിരെ പ്രതിപക്ഷം നിയമനടപടിക്ക് ഒരുങ്ങുന്നു. അതേസമയം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയായിരിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ പിന്തുണച്ച് മന്ത്രി എ.സി.മൊയ്തീന്‍ രംഗത്തെത്തി .

2015ലെ വോട്ടര്‍പട്ടികയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം അന്തിമമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ അറിയിക്കുകയായിരുന്നു.
