തട്ടുകടക്കച്ചവടക്കാര്‍ക്ക് ഇനിമുതല്‍ ഒരേ ബ്രാന്‍ഡും ഒരേ യൂണിഫോമും.

  • Post category:news
  • Reading time:1 min read
You are currently viewing തട്ടുകടക്കച്ചവടക്കാര്‍ക്ക് ഇനിമുതല്‍ ഒരേ ബ്രാന്‍ഡും ഒരേ യൂണിഫോമും.

തിരുവനന്തപുരം: സംസ്ഥാനത്ത് നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് ഇനിമുതല്‍ ഒരേ ബ്രാന്‍ഡും തൊഴിലാളികള്‍ക്ക് ഒരേ യൂണിഫോമും. തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിഷ്‌കരണം നടത്തുന്നത്. തെരുവോരകച്ചവടക്കാരുടെ ഉപജീവനസംരക്ഷണത്തിനും നിയന്ത്രണത്തിനുമായി 2014-ല്‍ കേന്ദ്രം പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. കേന്ദ്രത്തിന്റെ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത് കുടുംബശ്രീ മിഷനാണ്.

93 നഗരസഭാ പ്രദേശങ്ങളിലായി 18,000 തെരുവുകച്ചവടക്കാരുണ്ടെന്നാണ് സര്‍വേഫലം. ഇതില്‍ 60 ശതമാനം പേരും ഭക്ഷ്യവസ്തുക്കളാണ് കച്ചവടം ചെയ്യുന്നത്. തട്ടുകടകള്‍ക്ക് സൗകര്യം ഒരുക്കിയും ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കിയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഭക്ഷ്യവിപണനശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മിഷന്റെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് പറഞ്ഞു. എല്ലാ നഗരസഭകളും കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡും കച്ചവടത്തിന് ലൈസന്‍സും നല്‍കും.

0Shares