തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുമായി മൊബൈല്‍ ഫോണില്‍ വിമാനത്തിന്റെ ദൃശ്യം ചിത്രീകരിച്ചു; തൃശൂര്‍ സ്വദേശി പോലീസ് പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുമായി മൊബൈല്‍ ഫോണില്‍ വിമാനത്തിന്റെ ദൃശ്യം ചിത്രീകരിച്ചു; തൃശൂര്‍ സ്വദേശി പോലീസ് പിടിയില്‍

കൊച്ചി: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുമായി മൊബൈല്‍ ഫോണില്‍ വിമാനത്തിന്റെ ദൃശ്യം ചിത്രീകരിച്ചയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തൃശ്ശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള ജറ്റ് എയര്‍വെയ്സിലായിരുന്നു സംഭവം. യാത്രക്കാരനായിരുന്ന ക്ലിന്‍സ് വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.

തുടര്‍ന്ന് ഹാപ്പി ബോംബ് ഉപയോഗിച്ച്‌ ഈ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഫോണില്‍ പറഞ്ഞതാണ് സംശയത്തിനിടയായത്. സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടി. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കി. സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം 1.45 ന് വിമാനം പുറപ്പെട്ടു.

0Shares