
അൽത്താഫ് അലി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയോടൊപ്പം അഭിനയിച്ച അഹാന കൃഷ്ണ തനിക്ക് നിവിനോടുള്ള ഇഷ്ടവും ആരാധനയും തുറന്നുപറഞ്ഞിരിക്കുകയാണ്.

നിവിൻറെ ആരാധികയായതിനെ കുറിച്ചും ആദ്യമായി സംസാരിച്ചതിനെ കുറിച്ചും, കൂടെ അഭിനയിച്ചതിനെ കുറിച്ചും അഹാന തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങിനെയാണ്, തട്ടത്തിൻ മറയത്ത് എന്ന ചിത്രം റിലീസ് ചെയ്യുമ്പോൾ ഞാൻ 11 ആം ക്ലാസിൽ പഠിക്കുകയായിരുന്നു. കേരളത്തിലെ മറ്റെല്ലാ പെൺകുട്ടികളെയും പോലെ സിനിമ കണ്ട ശേഷം ഞാനും നിവിൻ പോളിയുടെ കടുത്ത ആരാധികയായി. യാദൃശ്ചികമായി ഒരു ദിവസം അച്ഛൻ (നടൻ കൃഷ്ണകുമാർ) എയർപോർട്ടിൽ വച്ച് നിവിൻ പോളിയെ കണ്ടു.
‘എൻറെ മകൾ നിവിൻറെ കടുത്ത ആരാധികയാണെ’ന്ന് അച്ഛൻ നേരിട്ട് പറഞ്ഞു. അപ്പോൾ തന്നെ വീട്ടിലേക്ക് ഫോൺ കോൾ വന്നു. മറു തലയ്ക്കൽ നിവിൻ പോളി. ‘പയ്യന്നൂർ കോളേജിൻറെ വരാന്തയിൽ…’ എന്ന് തുടങ്ങുന്ന ആ ഫാൻസി ശബ്ദം എന്നോട് ‘ഹലോ’ പറഞ്ഞു. ഞാൻ ചേട്ടൻരെ വലിയ ഫാൻ ആണെന്നും ചേട്ടൻറെ ശബ്ദം സൂപ്പറാണെന്നും പറഞ്ഞപ്പോൾ ‘താങ്ക്യു’ എന്ന് വളരെ മൃദുവായി മറുപടി തന്നു. നിവിൻ പോളിയോട് സംസാരിച്ചു എന്ന സന്തോഷ വാർത്തയുമായിട്ടാണ് അന്ന് ഞാൻ സ്കൂളിലേക്ക് പോയത്.
