തട്ടകത്തില്‍ തോറ്റതിന് പൂനയോട് പകരം വീട്ടാന്‍ മുംബൈ ഫൈനലിലേക്ക്

  • Post category:news
  • Reading time:2 mins read
You are currently viewing തട്ടകത്തില്‍ തോറ്റതിന് പൂനയോട് പകരം വീട്ടാന്‍ മുംബൈ ഫൈനലിലേക്ക്

ബെംഗളൂരു: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബൗളര്‍മാരുടെ താണ്ഡവം. കൊല്‍ക്കത്ത ബൗളര്‍മാരും മോശമല്ല എങ്കിലും മുംബൈയുടെ ബാറ്റ്‌സ്മാന്‍മാര്‍ കുറച്ചുകൂടി നന്നായി കളിച്ചു. മത്സരത്തില്‍ ആറ് വിക്കറ്റിന് മുംബൈ കെല്‍ക്കത്തയെ പരാജയപ്പെടുത്തി ഐ.പി.എല്‍ പത്താം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ടോസ് മുംബൈ ഇന്ത്യന്‍സിന് അനുകൂലമായി. രോഹിത്ത് ശര്‍മ ഫീല്‍ഡിംങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.രോഹിതിന്റെ തീരുമാനം ശരിയാണെന്ന് രണ്ടാം ഓവറില്‍ തന്നെ ക്രിസ് ലിനിനെ നാല് റണ്‍സില്‍ ഔട്ടാക്കി ജസ്പ്രീത് ഭുമ്ര തെളിയിച്ചു. പിന്നെ ഒരോന്നായി കൊല്‍ക്കത്ത ബാറ്റിംഗ് നിരയ്ക്ക് മേലെ മുംബൈ ബൗളര്‍മാരുടെ താണ്ഡവമാണ് പിന്നീട് കണ്ടത്. ശരിക്കും അവരങ്ങ് മേഞ്ഞുകളഞ്ഞു. പവര്‍ പ്ലേ തീരുന്‌പോള്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 31ന് അഞ്ച് വിക്കറ്റ് എന്ന മോശപ്പെട്ട നിലയിലായിരുന്നു. തട്ടിയും മുട്ടിയും അവര്‍ 100 കടന്നു എന്ന് മാത്രം പറയാം. 18.5 ഓവറില്‍ 107 റണ്‍സിനാണ് കൊല്‍ക്കത്ത ഓളൗട്ടായത് അല്‍പ്പം ഭേതപ്പെട്ട നിലയില്‍ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് .ഇഷാങ്ക് ജഗ്ഗി 28 റണ്‍സടിച്ചു. ഗംഭീര്‍ 12, സുനില്‍ നരെയ്ന്‍ 10, ഉത്തപ്പ 1, ഗ്രാന്‍ഡ്‌ഹോം 0, ചൗള 2, കോര്‍ട്ര്‍നീല്‍ 6, ഉമേഷ് യാദവ് 2, രാജ്പൂത് 4 – എന്നിവര്‍ കെല്‍ക്കത്ത ബാറ്റിംങ്ങ് നിരയില്‍ പരാജയമായിരുന്നു.

നാലോവറില്‍ 16 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. മറ്റുള്ളവരും മോശമാക്കിയില്ല. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ഭുമ്ര മൂന്നോവറില്‍ 7 റണ്‍സിന് 3 വിക്കറ്റെടുത്തു. മിച്ചല്‍ ജോണ്‍സന്‍ 2, ലസിത് മലിംഗ 1 എന്നിവരും നല്ല രിതിയില്‍ മുംബൈ നിരയില്‍ പന്തെറിഞ്ഞു.
താരതമ്യേന കുഞ്ഞന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ പതറി. 3 റണ്‍സിന് ലെന്‍ഡല്‍ സിമണ്‍സിനെ നഷ്ടമായി. ്. പാര്‍ഥിവ് പട്ടേലിനെയും അന്പാട്ടി റായിഡുവിനെയും നഷ്ടമാകുന്‌പോള്‍ അവരുടെ സ്‌കോര്‍ 34ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. പീയൂഷ് ചൗളയാണ് രണ്ട് വിക്കറ്റുമായി മുംബൈയെ ഞെട്ടിച്ചത്. എന്നാല്‍ 26 റണ്‍സുമായി രോഹിത് ശര്‍മയും 45 റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യയും പാറ പോലെ ഉറച്ചുനിന്നതോടെ കളി മുംബൈ അനായാസം ജയിച്ചു. 33 പന്തും 6 വിക്കറ്റും ശേഷിക്കെയാണ് മുംബൈ കളി തീര്‍ത്തത്. പ്രതീക്ഷിച്ച പോലെ കരണ്‍ ശര്‍മ മാന്‍ ഓഫ് ദി മാച്ചായി.നാളെ ഹൈദരബാദില്‍ നടക്കുന്ന ഫൈനലില്‍ പൂനെ സുപ്പര്‍ ജയന്റസായിരിക്കും മുംബൈയെ കാത്തിരിക്കുക.ഇതുവരെ പൂനയോട് മുംബൈക്ക് ജയിക്കാന്‍ സാധിച്ചിറ്റില്ലാ എന്നത് വേറെ ഒരു രസകറമായ കാര്യമാണ്.

0Shares