
തമിഴ്‌നാട്ടില്‍ തിരുവള്ളുവര്‍ പ്രതിമയ്ക്ക് നേരെ ഒരു വിഭാഗം പേര്‍ ചാണകം തളിച്ചു. തഞ്ചാവൂരിലെ പിള്ളയാര്‍പട്ടി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തിന് സമീപം സ്ഥാപിച്ച പ്രതിമയിലാണ് അഞ്ജാതര്‍ ചാണകം തളിച്ചത്. പ്രതിമയുടെ കണ്ണ് പേപ്പറും മണ്ണും ഉപയോഗിച്ച് മൂടിയ നിലയിലുമായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരന്‍ തമിഴ് യൂണിവേഴ്‌സിറ്റി പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പ്രതിമ വൃത്തിയാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിമയില്‍ പൂമാലയും ചാര്‍ത്തി. അക്രമത്തിനെതിരെ ഒരു വിഭാഗം തമിഴ് അനുകൂലികള്‍ സ്ഥലത്ത് പ്രതിഷേധിച്ചു. അക്രമം നടത്തിയവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണത്തിലാണ്.
