ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം

  • Post category:news
  • Reading time:1 min read
You are currently viewing ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ച് ഡല്‍ഹി നിയുക്തമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫെബ്രുവരി 16 ന് രാംലീല മൈതാനത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി കെജ്രിവാള്‍ ക്ഷണിച്ചിരിക്കുന്നത്.

കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ മൂന്നാം തവണയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ 8 സീറ്റുകളിലേക്ക് ഒതുക്കി 70 ല്‍ 62 സീറ്റും കെജ്രിവാള്‍ പിടിച്ചെടുത്തു. ഇപ്പോള്‍ പ്രധാമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ച് കേന്ദ്രവുമായുള്ള ബന്ധം സുഗമമാക്കാനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍.

മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളോ മുഖ്യമന്ത്രിമാരോ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ആംദ്മി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹിക്കാരുടെ മകനും, സഹോദരനുമൊക്കെയായ അരവിന്ദ് കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എല്ലാ ഡല്‍ഹിക്കാര്‍ക്കും സ്വാഗതം എന്ന് ആം ആദ്മി നേതാവ് മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കി.

 

0Shares