
ജമ്മു: നിയന്ത്രണരേഖയിലെ ബുച്ചര്‍ പോസ്റ്റിലെ ഡ്യൂട്ടിക്കിടെ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കിയതിന് ആർമി മേജറെ ജവാൻ വെടിവെച്ച് കൊന്നു. രാഷ്ട്രീയ റൈഫിള്‍സ് 8 ലെ ഓഫീസറായ മേജര്‍ ശിക്കാര്‍ താപ്പയാണ് ജവാന്‍ നായ്ക് കതിരേശന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ആർമിയും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജവാന്റെ മൊബൈൽ ഫോൺ മേജർ എറിഞ്ഞുടച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
