
എറണാകുളം: പ്രമുഖ വ്യവസായിയും ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരിന് പദ്മശ്രീ മോഹന്‍ലാലിന്‍റെ ആദരം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ”മാ തുജെ സലാം” പ്രോഗ്രാമിലായിരുന്നു മോഹന്‍ലാല്‍ ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചത്.

ഡോ. ബോബി ചെമ്മണൂര്‍ സമൂഹത്തിലെ ജീവകാരുണ്യ രംഗത്ത് ചെയ്യുന്ന മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ആദരിച്ചത്. സ്വതന്ത്ര ആംബുലന്‍സ് സര്‍വീസ്, രക്തബാങ്ക്, സൗജന്യ അരിവിതരണം മുതലായ അനേകം സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പല പുരസ്കാരങ്ങളും മുന്‍പേതന്നെ ലഭിച്ചിട്ടുമുണ്ട്.
