ഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ല; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നു; സർക്കാർ വാദം പൊളിഞ്ഞു..

  • Post category:news
  • Reading time:1 min read
You are currently viewing ഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ല; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നു; സർക്കാർ വാദം പൊളിഞ്ഞു..


ലഖ്‌നൗ: രാജ്യത്തെ തന്നെ ഞെട്ടിച്ച ഗൊരഖ്പൂരിലെ ശിശുമരണ വിവാദത്തിൽ പെട്ട് നിസ്സഹായനായ ഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആയിരത്തിന് മേലെ കുട്ടികളാണ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ചത്. അധികൃതരുടെയും യോഗി സർക്കാർ സംവിധാനത്തിൻ്റെയും പിഴവ് കാരണമാണ് ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിക്കാൻ കാരണം. ആശുപത്രിയിൽ എത്തിയ കൂടുതല്‍ കുട്ടികളുടെ മരണവും ഓക്‌സിജൻ്റെ അഭാവം തന്നെയായിരുന്നു. ഓക്സിജൻ സിലിണ്ടർ എത്തിക്കുന്ന ഏജൻസിക്ക് പണം നൽകാത്തതിനാൽ അവർ ആശുപത്രയിലേക്കുള്ള വിതരണം നിർത്തിവെക്കുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ സര്‍ക്കാര്‍ എഴുതി ചേര്‍ത്ത പേരാണ് ഡോ. കഫീല്‍ ഖാന്‍. കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി സ്വന്തമായി പൈസ മുടക്കി ഓക്‌സിജന്‍ എത്തിച്ചത് ഡോ. കഫീല്‍ ഖാന്‍ ആയിരുന്നു. എന്നാൽ സർക്കാർ ഇദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിർത്തി ജയിലിലടയ്ക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡോക്ടര്‍ കഫീല്‍ ഖാന് അനുകൂലമായി റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. ഡോക്ടര്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കഫീല്‍ ഖാന്‍ 54 മണിക്കൂറിനുള്ളില്‍ 500 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നുവെന്നും ഡോക്ടര്‍ക്കെതിരെ ഉന്നയിച്ച ആരോപണം ശരിയല്ലെന്നും മെഡിക്കല്‍ ബോർഡിൻ്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

60 കുട്ടികളാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം ശ്വാസം കിട്ടാതെ മരണപ്പെട്ടത്. ഇതെല്ലാം കണ്ടു നില്‍ക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഡോ. കഫീല്‍ ഖാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകൾ എത്തിച്ചത്. അതിനാൽ കുറച്ചു ജീവനുകൾ രക്ഷിക്കാനായി. എന്നാൽ ശിശുരോഗ വിധഗ്ദനായ ഡോക്ടര്‍ കഫീല്‍ ഖാനെ അഭിനന്ദിക്കുന്നതിന് പകരം സസ്‌പെന്റ് ചെയ്യുകയാണ് ചെയ്തത്. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവ ആയിരുന്നു കഫീലിനുമേല്‍ ചുമത്തിയ കുറ്റങ്ങള്‍. ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും
യോഗി സര്‍ക്കാര്‍ ഇത് നിഷേധിച്ചു. സർക്കാർ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി നന്മ ചെയ്ത ഡോക്ടറെ ബലിയാടാക്കുകയായിരുന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു യോഗി സര്‍ക്കാർ നൽകിയ വിശതീകരണം.

0Shares