മലപ്പുറം: മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി ഡോ.എം.കെ മുനീറിനെ തെരഞ്ഞെടുത്തു. വി.കെ ഇബ്രാഹിം കുഞ്ഞാണ് ഉപനേതാവ്. നിയമസഭയിലെ വിപ്പായി എം.ഉമ്മറിനെയും തെരഞ്ഞെടുത്തു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്. കുഞ്ഞാലിക്കുട്ടി ഈ മാസം 27ന് എം.എല്‍.എ സ്ഥാനം രാജിവെക്കും. മുസ്ലിം ലീഗ് പാര്‍ല്ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പുതിയ നിയമസഭാ കക്ഷി നേതാവിനെയും ഉപനേതാവിനെയും വിപ്പിനെയും തെരഞ്ഞെടുത്തത്.