ഡേവിഡ് സില്‍വ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഡേവിഡ് സില്‍വ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

സ്‌പെയ്ന്‍: സ്‌പെയ്ന്‍ മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. നിലവില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമാണ് 32 കാരനായ സില്‍വ. 2006 മുതല്‍ സ്പെയിന്‍ ദേശീയ ടീം അംഗമാണ് സില്‍വ. സ്പെയിനിനൊപ്പം 2008,2012 യൂറോ കപ്പും 2010 ലെ ലോകകപ്പും നേടിയിരുന്നു. പിക്വെക്ക് പിന്നാലെയാണ് ഡേവിഡ് സില്‍വയും രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചത്.ഇന്നലെയാണ് സ്പാനിഷ് താരം പിക്വെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ സ്പാനിഷ് സുവര്‍ണ്ണ തലമുറയിലെ 2 പേരെയാണ് പുതിയ പരിശീലകന്‍ ലൂയിസ് എന്റികേക്ക് നഷ്ടമാവുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കത്തിലൂടെയാണ് സില്‍വ തന്റെ സ്പാനിഷ് കരിയറിന് അന്ത്യം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

0Shares